ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഗുരുതരമായ പ്രോസ്റ്റെറ്റ് കാന്‍സര്‍ ബാധ. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ നടത്തിയ വൈദ്യപരിശോധനകളിലാണ് ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ......
കൊടുംഭീകരൻ സെയ്ഫുള്ള ഖാലിദിനെ പാകിസ്ഥാനിൽ അജ്ഞാതർ കൊലപ്പെടുത്തി. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് അജ്ഞാതരായ ആളുകളുടെ ആക്രമണത്തിൽ ലഷ്കറെ തയിബ ഭീകരനായ സെയ്ഫുള്ള ഖാലിദ് കൊല്ലപ്പെട്ടത്. ......
അമേരിക്കയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ 25 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. 5000 ത്തിലധികം കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് വിവരം.......
സ്ഥാനാരോഹണ ചടങ്ങുകൾ സെൻ്റ്.......
പൈലറ്റുമാർ നിയന്ത്രിക്കാനില്ലാതെ 199 യാത്രക്കാരും 6 ജീവനക്കാരുമായി വിമാനം പത്തുമിനിറ്റോളം പറന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 17ന് നടന്ന സംഭവത്തിന്റെ റിപ്പോർട്ട് ഇപ്പോഴാണ് പുറത്തുവരുന്നത്. ......
വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പയുടെ സ്ഥാനരോഹണം ഇന്ന്. പ്രാദേശിക സമയം ഇന്നു രാവിലെ പത്തു മണിക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണ് ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നടക്കുക. ......
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ചടങ്ങുകൾ ആരംഭിക്കും.
സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രധാന വേദിയിലേക്ക് കർദിനാൾമാരുടെ അകമ്പടിയോടെ മാർപാപ്പ എത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.
സ്ഥാനാരോഹണ ചടങ്ങിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കും. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസും, സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും പങ്കെടുക്കും. ......
പുതിയ നികുതി പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വിദേശികളുടെ നടുവൊടിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇനി മുതൽ നാട്ടിലേക്ക് പണം അടക്കണമെങ്കിൽ ഇന്ത്യക്കാരുൾപ്പെടയുള്ളവർ 5 % നികുതി അടക്കണമെന്നാണ് തീരുമാനം.
നിലവിൽ 25 ലക്ഷത്തിലേറെ ഇന്ത്യക്കാർ അമേരിക്കയിൽ ജോലി ചെയ്യുന്നതായാണ് കണക്ക്.
ഇവർ ഓരോ വർഷവും 2300 കോടി ഡോളർ ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്നുവെന്നാണ് കണക്ക്. ഇതിൽ അഞ്ചു ശതമാനം നികുതി വന്നാൽ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ആകും.
ഈ മാസം തന്നെ ബിൽ പാസാക്കി നിയമമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.
പണം നാട്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന കേന്ദ്രത്തിൽ തന്നെ ഈ നികുതി ഈടാക്കും.
യുഎസിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന എച്ച്-1ബി വീസ, ഗ്രീൻ കാർഡ് ഉടമകൾ തുടങ്ങിയവർക്കും പുതിയ നികുതി നിർദേശം ബാധകമായേക്കും. ......
പാകിസ്ഥാന്റെ വ്യോമ താവളങ്ങൾ ഇന്ത്യ ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ഇക്കാര്യം വ്യക്തമാക്കിയത്.......
മെക്സിക്കോയിൽ 23 വയസ്സുകാരിയായ ബ്യൂട്ടി ഇൻഫ്ലുവൻസർ വലേറിയ മാർക്വസിനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ലിംഗാധിഷ്ഠിത കൊലപാതകമായ ഫെമിസൈഡെന്ന് പ്രാഥമിക നിഗമനം. ഒരു സ്ത്രീയെ അവളുടെ ലിംഗഭേദം കാരണം മാത്രം കണ്ടെത്തി കൊലപ്പെടുത്തുന്നതിനെയാണ് ഫെമിസൈഡ് എന്ന് പറയുന്നത്. ......